Manassil - Duet Version
1
views
Lyrics
മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം മയിലേ കുയിലേ വെയിലേ മുകിലേ വെറുതെ അലയാം അതിലേ ഇതിലേ ഒഴുകാം ഉയരേ അഴകിൻ വഴിയേ മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം ♪ തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം മയിലേ കുയിലേ വെയിലേ മുകിലേ വെറുതെ അലയാം അതിലേ ഇതിലേ ഒഴുകാം ഉയരേ അഴകിൻ വഴിയേ നീളെ മേലെവാനിലെ നീലവാനിലെ പറവകളായീടാം ♪ യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം പതക്കം വാങ്ങീടാം പടിപടികളേറീടാം പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ ഉറക്കെപ്പാടാം കഥ പാടാം come everybody say യേലേലോ യേലേലോ, യേലേലോ യേലേലോ യേലേലോ യേലേലോ, യേലേലോ യേലേലോ ഓ മയിലേ കുയിലേ വെയിലേ മുകിലേ ഒ ഹൊ ഹോ ഹൊ ഹോ മയിലേ കുയിലേ വെയിലേ മുകിലേ വെറുതെ അലയാം അതിലേ ഇതിലേ ഒഴുകാം ഉയരേ അഴകിൻ വഴിയേ മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം മയിലേ കുയിലേ വെയിലേ മുകിലേ വെറുതെ അലയാം അതിലേ ഇതിലേ ഒഴുകാം ഉയരേ അഴകിൻ വഴിയേ മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
Audio Features
Song Details
- Duration
- 04:37
- Key
- 4
- Tempo
- 99 BPM