Amma Madiyil - Female Vocals

1 views

Lyrics

അമ്മമടിയിലിരുത്തി വിരലാൽ
 കുരിശു വരപ്പിച്ച സന്ധ്യകളും
 ഇളം മുട്ടിൽ കൈകൾ കൂപ്പി
 ഈശോയ്ക്കുമ്മ കൊടുത്തതും
 ഇന്നുമെന്നോർമ്മയിൽ വീണ്ടും
 തെളിയുന്നു തിരിച്ചു നടക്കാൻ കൊതിക്കുന്നു
 തിരിച്ചു നടക്കാൻ കൊതിക്കുന്നൂ
 തൂവെള്ളവസ്ത്രവും മുടിയും ചാർത്തി
 പുലരിതൻ പൂക്കളും കൈകളിലേന്തി [2]
 അൾത്താര മുന്നിൽ കൈകൂപ്പി നിന്ന്
 ആദ്യകുർബാനതൻ ഓർമ്മകളും
 പച്ചകെട്ടാതെ മനസിൽ നിറയുമ്പോൾ
 തിരിച്ചു നടക്കാൻ കൊതിക്കുന്നു
 തിരിച്ചുനടക്കാൻ കൊതിക്കുന്നു
 വളർന്നപ്പോൾ പല വഴിയിൽ നടന്നു
 കുരിശുവര ഞാൻ മറന്ന്പോയ് [2]
 സ്തുതികൾ ചൊല്ലിയ നാവിനാൽ പലരെ
 ദൂശണം പറഞ്ഞു ഞാൻ പാപിയായ്
 തൂമഞ്ഞിൻ വെൺമയും വിശുദ്ധിയും പോയ്
 ഏറെ ഞാൻ നിന്നിൽ നിന്നകന്നുപോയ്
 ഏറെ ഞാൻ നിന്നിൽ നിന്നകന്ന് പോയ്

Audio Features

Song Details

Duration
05:54
Key
5
Tempo
100 BPM

Share

More Songs by Sujatha

Albums by Sujatha

Similar Songs