Innalekalil
Lyrics
ഇന്നലെകളിൽ മിന്നിയതെല്ലാം നൂറഴകോടെ വീണ്ടും വിരിയാം വൻ വിജയങ്ങൾ നിൻ വഴി നീളേ വന്നെതിരേൽക്കും കാലം വരവായ് ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ(ഹോ ഒ ഓ) തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ? തളർന്നപേരു നാം തിരിച്ചു നേടവേ താരങ്ങൾ പാടിയോ ഭാവുകമായ് ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ ഓ(ഹോ ഒ ഓ) കുതിച്ചോടും കാറ്റിൻ വേഗം കരുത്തായി കാത്തീടാം നിനച്ചീടും തീരത്തെല്ലാം ഞൊടിക്കുള്ളിൽ ചെന്നീടാം ഇന്നലെകളിൽ മിന്നിയതെല്ലാം നൂറഴകോടെ വീണ്ടും വിരിയാം വൻ വിജയങ്ങൾ നിൻ വഴി നീളേ വന്നെതിരേൽക്കും കാലം വരവായ് അണഞ്ഞിടാ കനൽക്കണൽ തെളിഞ്ഞിടാം പടക്കളം ഒരുക്കിടാൻ പറന്നിടാം തടഞ്ഞതാകെയും കുടഞ്ഞെറിഞ്ഞിടാനുറച്ച വീറുമായ് ഉദിച്ചുയർന്നുവോ? തളർന്നപേരു നാം തിരിച്ചു നേടവേ താരങ്ങൾ പാടിയോ ഭാവുകമായ് ഇന്നോളം അടഞ്ഞൊരു ജാലകം തുറക്കുകയായ് കണ്ണോരം കനവുകൾ പാറിടും നിമിഷമിതാ മാഞ്ഞില്ലേ ചിതറിയ രാവിൻ ഇരുളലകൾ ചേരുന്നു കതിരുകൾ തൂകിടും പുലരൊളികൾ ഹോ ഒ ഓ(ഹോ ഒ ഓ) ഹോ ഒ ഓ ഓ(ഹോ ഒ ഓ) ഹോ ഒ ഓ ഓ (ഹോ ഒ ഓ)
Audio Features
Song Details
- Duration
- 03:12
- Key
- 11
- Tempo
- 123 BPM