Idam Valam

Lyrics

ഇടം വലം വരിഞ്ഞ ചങ്ങല
 അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി
 ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ...
 പുതു താര വിപ്ലവസ്വരം...
 ♪
 ഇടം വലം വരിഞ്ഞ ചങ്ങല
 അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി
 ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ...
 പുതു താര വിപ്ലവസ്വരം...
 കനലാളണം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം
 അരിവാളിനാൽ കൊയ്ത കതിരുകൾ
 പതറാതെ... വിണ്ണിലേക്കുയർത്തണം...
 ♪
 അധികാരവീഥിയിൽ ഉയർന്നുനിന്നിടും
 കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം...
 വരൂ നമുക്കു നാളെയും കരം തരും സഖാക്കളായിരം...
 പോരിനായ് കൊടും ഇരുട്ടിനെ വെളിച്ചമാക്കിടാം
 പതറാതുറച്ചു കാൽ ചവിട്ടിടാം...
 പിറന്ന നാടിനായ് ചുടുചോര ചിന്തിടും
 ഉടലാകെ നാം പകുത്തുനൽകിടും
 എതിർക്കളങ്ങളിൽ കരങ്ങളേന്തും ആയുധം
 അടിച്ചമർത്താം... നമുക്കറുത്തുമാറ്റിടാം...
 കനലാളണം കരങ്ങളിൽ... ചുടുനാടിയിൽ തേരോടണം
 അരിവാളിനാൽ കൊയ്ത കതിരുകൾ
 പതറാതെ... വിണ്ണിലേയ്ക്കുയർത്തണം...
 ഇടം വലം വലിഞ്ഞ ചങ്ങല
 അറുത്തെടുത്തുയർത്തി ചെങ്കൊടി
 ചുവന്ന മണ്ണിൽനിന്നുയർന്നിതാ... ഇതാ...
 പുതു താര വിപ്ലവസ്വരം...
 ഓ... ഓ... ഓ... ഓ...
 

Audio Features

Song Details

Duration
02:56
Key
9
Tempo
124 BPM

Share

More Songs by Niranj Suresh

Albums by Niranj Suresh

Similar Songs