Nilamanaltharikalil

Lyrics

നിളമണൽത്തരികളിൽ നിറ നിലാരാവുകൾ
 പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
 തെളിനീരാടുവാൻ വരുമീ തോഴികൾ
 അവരോടൊരുമിച്ചലയാൻ പോയിടാം
 ഹാ ഹാ ഓ ഓ
 അഴിമുഖം കാണും നേരം പുഴയുടെ വേഗം പോലെ
 ഹൃദയവും തുള്ളി തുള്ളി പ്രിയമുഖം തേടി മൂഖം
 തൃക്കാവിലാദ്യം പൂക്കും തൃത്താവുപോലെന്നുള്ളിൽ
 നിശ്വാസ സൗരഭ്യത്തിൽ വിങ്ങുന്നൊരോമൽ സ്വപ്നം
 ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ട് നീങ്ങി
 കൊഞ്ചാതെ കൊഞ്ചും നീരാഴി
 ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം ഉം
 മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ
 ഇശലുകൾ പൂക്കും നേരം പനിമതി വന്നു മേലെ
 മുത്തോട് മുത്തും ചാർത്തി
 പൊൻത്തട്ടമിട്ടെൻ കാതിൽ
 സുസ്മേരയായി നീയേ മൂവന്തി എന്തേ ചൊല്ലി
 ഓർക്കാതൊരുങ്ങാതേതോ പൂവിന്റെ മൗനം
 മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ
 നിളമണൽത്തരികളിൽ നിറ നിലാരാവുകൾ
 പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
 തെളിനീരാടുവാൻ വരുമീ തോഴികൾ
 അവരോടൊരുമിച്ചലയാൻ പോയിടാം
 ആടിയും പാടിയും രാക്കിളികളാവാം
 രാഗവും താളവും പോലെ അലിയാം
 ഹാ ഓ ഓ
 

Audio Features

Song Details

Duration
03:51
Key
7
Tempo
81 BPM

Share

More Songs by K. S. Harisankar

Albums by K. S. Harisankar

Similar Songs