Jeevamshamayi (From "Theevandi")

Lyrics

ജീവാംശമായി താനേ നീയെന്നിൽ
 കാലങ്ങൾ മുന്നേ വന്നൂ
 ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
 തോരാതെ പെയ്തു നീയേ
 പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ
 കാൽപ്പാടു തേടീ അലഞ്ഞു ഞാൻ
 ആരാരും കാണാ മനസ്സിൻ
 ചിറകിലൊളിച്ച മോഹം
 പൊൻപീലിയായി വളർന്നിതാ
 മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
 വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
 നിന്നനുരാഗം
 ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
 നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
 ഈ അനുരാഗം
 ♪
 മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
 ദിനം കാത്തു വെയ്ക്കാമണയാതെ നിന്നെ ഞാൻ
 ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
 ഇഴചേർത്ത് വച്ചിടാം വിലോലമായ്
 ഓരോ രാവും പകലുകളായിതാ
 ഓരോ നോവും മധുരിതമായിതാ
 നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്
 ഇനിയെൻ വാനിൽ തിളങ്ങി നീയേ
 മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
 വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
 നിന്നനുരാഗം
 ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
 നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
 ഈ അനുരാഗം
 ♪
 ജീവാംശമായി താനേ നീയെന്നിൽ
 കാലങ്ങൾ മുന്നേ വന്നൂ
 ♪
 ജനൽപടി മേലേ ചുമരുകളാകെ
 വിരലാൽ നിന്നേ എഴുതീ
 ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
 നീയാം ഗന്ധം തേടി
 ഓരോ വാക്കിൽ ഒരു നദിയായി നീ
 ഓരോ നോക്കിൽ ഒരു നിലവായി നീ
 തിര പാടും കടലാകും
 തളിരോമൽ മിഴിയാഴം
 തിരയുന്നു എൻ മനസ്സ് മെല്ലെ
 ♪
 ജീവാംശമായി താനേ നീയെന്നിൽ
 കാലങ്ങൾ മുന്നേ വന്നൂ
 ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
 തോരാതെ പെയ്തു നീയേ
 പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ
 കാൽപ്പാടു തേടി അലഞ്ഞു ഞാൻ
 ആരാരും കാണാ മനസ്സിൻ
 ചിറകിലൊളിച്ച മോഹം
 പൊൻപീലിയായി വളർന്നിതാ
 മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
 വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
 നിന്നനുരാഗം
 ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
 നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
 ഈ അനുരാഗം
 

Audio Features

Song Details

Duration
05:23
Tempo
84 BPM

Share

More Songs by K. S. Harisankar

Albums by K. S. Harisankar

Similar Songs