Aadi Thira Thanil

6 views

Lyrics

ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്

 ഇതു നേരല്ലെ മാളോരെ ചൊല്ല്
 ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
 നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
 നീട്ടി നീ അമ്പിളി കൈ വിളക്ക്
 ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
 കാലത്തെ കസ്തൂരി പൊട്ടും തൊട്ടെത്തുന്ന കാവ്യമനോഹരി നീയേ
 ആ... മാ നീ ധാ മാ ഗ നീ ആ
 കാലത്തെ കസ്തൂരി പൊട്ടും തൊട്ടെത്തുന്ന കാവ്യമനോഹരി നീയേ
 സീമന്തച്ചെപ്പോ തന്നാട്ടെ സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ
 പ്രാണന്റെ നാളമല്ലേ നീ പുതു ജീവന്റെ താളമല്ലേ
 മിന്നി ത്തിളങ്ങുന്ന മോഹിനി നീ
 തെന്നിക്കുണുങ്ങുന്ന വാഹിനി നീ
 ഇളം മഞ്ഞിലോ സ്നേഹത്തിൻ കുങ്കുമ താരം നീ ഉമ്മറത്തെന്നുമേ വന്നുദിക്ക്
 ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
 ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
 മൂവന്തിത്തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന രാഗസുധാമയി നീയേ

 കണ്ണിന്റെ സ്വത്തേ വന്നാട്ടെ
 മണ്ണിന്റെ സത്തായ് നിന്നാട്ടെ പാരിന്റെ ബന്ധുവല്ലേ
 രാപ്പകൽ ചേരുന്ന കണ്ണിയല്ലേ
 തങ്കച്ചിലമ്പിട്ട ദേവത നീ
 വർണ്ണപ്പകിട്ടുള്ള ചാരുത നീ
 വലം കൈയ്യിലെ ദീപത്തിൽ
 നല്ലൊളി പൂരം നീ അങ്കണം തന്നിലോ വന്നൊരുക്ക്
 ആഴിത്തിര തന്നിൽ വീണാലും
 ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
 ഇതു നേരല്ലെ മാളോരെ ചൊല്ല്
 ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
 നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ നീട്ടി നീ അമ്പിളി കൈ വിളക്ക്
 ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
 ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
 സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
 
Audio Features

Song Details

Duration
04:39
Key
7
Tempo
123 BPM

Share

More Songs by Karthik

Albums by Karthik

Similar Songs