Oru Poo Mathram
7
views
Lyrics
ഒരു പൂ മാത്രം ചോദിച്ചൂ ഒരു പൂക്കാലം നീ തന്നൂ കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ ഒരു പൂ മാത്രം ചോദിച്ചൂ ഒരു പൂക്കാലം നീ തന്നൂ കരളിൽ തഴുകും പ്രണയക്കനവായി നീ കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ ഒരു മൊഴി കേൾക്കാൻ കാതോർത്തു പാട്ടിൻ പാൽക്കടൽ നീ തന്നൂ കരയോടലിയും പ്രണയത്തിരയായി ഞാൻ മാറി ഒരു പൂ മാത്രം ചോദിച്ചൂ ഒരു പൂക്കാലം നീ തന്നൂ കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ ♪ ഒന്നു കണ്ട നേരം നെഞ്ചിൽ ചേർക്കുവാൻ തോന്നി നൂറു മോഹമെല്ലാം കാതിൽ ചൊല്ലുവാൻ തോന്നി പറയാൻ വയ്യാത്ത രഹസ്യം പറയാതറിയാൻ തോന്നീ നിന്നെ കണ്ടു നിൽക്കവേ ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി നിന്നിൽ ചേർന്നു നിന്നെന്റെ നിത്യ രാഗങ്ങൾ പങ്കു വെയ്ക്കുവാൻ തോന്നി ഒരു പൂ മാത്രം ചോദിച്ചൂ ഒരു പൂക്കാലം നീ തന്നൂ കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ ഒരു മൊഴി കേൾക്കാൻ കാതോർത്തു പാട്ടിൻ പാൽക്കടൽ നീ തന്നൂ കരയോടലിയും പ്രണയത്തിരയായി ഞാൻ മാറി ♪ സ്വപ്നവർണ്ണമെല്ലാം കണ്ണിൽ പൂത്തുവെന്നു തോന്നി നിൻ വിരൽ തൊടുമ്പോൾ ഞാനൊരു വീണയെന്നു തോന്നി വെറുതെ കാറ്റായൊഴുകാൻ തോന്നി മഴയായി പെയ്യാൻ തോന്നി തെന്നൽച്ചുണ്ട് ചേരുമൊരു മുളയായി താനേ ഉണരുവാൻ തോന്നി മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ മൊട്ടായി വിടരുവാൻ തോന്നി ഒരു പൂ മാത്രം ചോദിച്ചൂ ഒരു പൂക്കാലം നീ തന്നൂ കരളിൽ തഴുകും പ്രണയക്കനവായി നീ കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ ഒരു മൊഴി കേൾക്കാൻ കാതോർത്തു പാട്ടിൻ പാൽക്കടൽ നീ തന്നൂ കരയോടലിയും പ്രണയത്തിരയായി ഞാൻ മാറി ഒരു പൂ മാത്രം ചോദിച്ചൂ ഒരു പൂക്കാലം നീ തന്നൂ കരളിൽ തഴുകും പ്രണയക്കനവായി നീ ദേവീ
Audio Features
Song Details
- Duration
- 04:08
- Key
- 9
- Tempo
- 107 BPM