Manikuyile
5
views
Lyrics
മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൗനരാഗം മൂളൂല്ലേ നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും, നനയൂല്ലേ നീലക്കണ്ണും നീറയൂല്ലേ ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ ചിന്നഴിവാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയെ മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൗനരാഗം മൂളൂല്ലേ ♪ മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ കരിവള മെല്ലെ മൊഴിഞ്ഞതല്ലേ കണിമലരല്ലേ കരളല്ലേ അരിമണിച്ചുണ്ടിലെ അഴകുള്ള പൂവിലെ ആരും കാണാച്ചന്തം കാണാൻ മിഴികളിലാശയില്ലേ മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൗനരാഗം മൂളൂല്ലേ ♪ നെഞ്ചിലൊരാളില്ലേ കിളികൊഞ്ചണ മൊഴിയല്ലേ ചഞ്ചല മിഴിയല്ലേ മലർമഞ്ചമൊരുങ്ങീല്ലേ കൊലുസ്സിൻ്റെ താളം വിളിച്ചതല്ലേ തനിച്ചൊന്നു കാണാൻ തുടിച്ചതല്ലേ ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ ഇക്കിളി മൊട്ടുകൾ നുള്ളിയെടുക്കാൻ ഇന്നുമൊരാശയില്ലേ മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ മൗനരാഗം മൂളൂല്ലേ നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും, നനയൂല്ലേ നീലക്കണ്ണും നീറയൂല്ലേ ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ ചിന്നഴിവാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയെ
Audio Features
Song Details
- Duration
- 04:47
- Key
- 10
- Tempo
- 85 BPM