Kaarkuzhali

Lyrics

കാർകുഴലീ, തേൻകുരുവീ കിന്നാരം കേട്ടോ നീ?
 ആരോടും മിണ്ടല്ലേ
 ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ
 താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കാൻ വരുമെന്ന്
 കാർകുഴലീ, തേൻകുരുവീ കിന്നാരം കേട്ടോ നീ?
 ആരോടും മിണ്ടല്ലേ
 ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ
 താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കാൻ വരുമെന്ന്
 ♪
 പൂമുല്ലപ്പന്തലു വേണ്ട
 താലപ്പൊലിനിറയും വേണ്ട
 പൂക്കൈതച്ചോലവിരിപ്പില്ലേ, ഓ
 പൂമുല്ലപ്പന്തലു വേണ്ട
 താലപ്പൊലിനിറയും വേണ്ട
 പൂക്കൈതച്ചോലവിരിപ്പില്ലേ, ഓ
 പൂക്കൈതച്ചോലവിരിപ്പില്ലേ
 രാവുറങ്ങും നേരമെങ്ങാൻ മഞ്ഞുമാരിപ്പെയ്തുപോയാൽ
 ഞങ്ങൾക്കൊരു കൂടൊരുക്കാമോ, കുരുവീ
 ഞങ്ങൾക്കൊരു കൂടൊരുക്കാമോ?
 പൂന്തളിരിൻ മനസ്സെന്റെ കളിത്തോഴന്, ആഹാ
 കാർകുഴലീ, തേൻകുരുവീ കിന്നാരം കേട്ടോ നീ?
 ആരോടും മിണ്ടല്ലേ
 ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ
 താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കാൻ വരുമെന്ന്
 ♪
 കരളാകെ പുളകം വിതറി
 കനവെല്ലാം പെയ്തു നിറഞ്ഞു
 കടലാസ്സുതോണിയിറക്കേണ്ടേ, ഓ
 കരളാകെ പുളകം വിതറി
 കനവെല്ലാം പെയ്തു നിറഞ്ഞു
 കടലാസ്സുതോണിയിറക്കേണ്ടേ, ഓ
 കടലാസ്സുതോണിയിറക്കേണ്ടേ
 അന്തിമാനച്ചോപ്പു മാഞ്ഞൂ
 ചുണ്ടിൽ നാണപ്പൂക്കൾ വാടി
 നീയിനിയും വന്നണഞ്ഞില്ല, പ്രിയനേ
 നീയിനിയും വന്നണഞ്ഞില്ലാ
 നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു, ഓഹോ
 കാർകുഴലീ, തേൻകുരുവീ കിന്നാരം കേട്ടോ നീ
 ആരോടും മിണ്ടല്ലേ
 ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ
 താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കാൻ വരുമെന്ന്
 കാർകുഴലീ, തേൻകുരുവീ കിന്നാരം കേട്ടോ നീ?
 ആരോടും മിണ്ടല്ലേ
 ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ
 താലിപ്പൂ ചാർത്തിയെന്നെ സ്വന്തമാക്കാൻ വരുമെന്ന്
 കാർകുഴലീ, തേൻകുരുവീ
 കാർകുഴലീ
 
Audio Features

Song Details

Duration
05:18
Key
4
Tempo
90 BPM

Share

More Songs by Sujatha

Albums by Sujatha

Similar Songs