Ariyathe

Lyrics

അറിയാതെ ഇഷ്ടമായി
 അന്നുമുതൽ ഒരു സ്നേഹ ചിത്രമായി
 മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
 എൻ്റെ എല്ലാമായി
 അതിലേറെ ഇഷ്ടമായി
 എന്തു പറയണമെന്ന ചിന്തയായി
 പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
 എൻ്റെ മാത്രം നീ
 ഈ മൗനം മറയാക്കി
 ചെറു കൂട്ടിൽ നമ്മളിരുന്നു
 ഒരു വാക്കും മറു വാക്കും
 പറയാതെ കണ്ണു നിറഞ്ഞു
 ചെറു മാന്തളിർ നുള്ളിയ കാലം
 ഇന്നോർമ്മയിലുണരും നേരം
 വിരഹം വിതുമ്പി ഹൃദയം പിടഞ്ഞ് നീ
 തേങ്ങുകയായി കാതിൽ
 അറിയാതെ ഇഷ്ടമായി
 അന്നുമുതൽ ഒരു സ്നേഹ ചിത്രമായി
 മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
 എൻ്റെ എല്ലാമായീ...
 ♪
 ആരും കൊതിച്ച് പോകും
 മണിത്തുമ്പിയായി നീയെൻ
 തീരാ കിനാവു പാടം
 തിരഞ്ഞെത്തിയെൻ്റെ മുന്നിൽ
 പാട്ടുപാടി നിന്ന കാലം
 ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ
 മിഴികൾ തുടച്ചും കൈയ്യെത്തും ദൂരത്തിൽ നിൽക്കുന്നു നീ
 അറിയാതെ ഇഷ്ടമായി
 അന്നുമുതൽ ഒരു സ്നേഹ ചിത്രമായി
 മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
 എൻ്റെ എല്ലാമായീ...
 ♪
 ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെൻ്റെ
 പ്രാണൻ പകുത്ത് നൽകി ഉറങ്ങാതിരുന്ന രാവിൽ
 നാട്ടു മുല്ലച്ചോട്ടിൽ ഞാനും
 കൂട്ടിരുന്നതോർമ്മയില്ലേ...
 പ്രണയം മനസ്സിൽ എന്നാളും തീരാത്ത സല്ലാപമായി
 അറിയാതെ ഇഷ്ടമായി
 അന്നുമുതൽ ഒരു സ്നേഹ ചിത്രമായി
 മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
 എൻ്റെ എല്ലാമായീ
 ഈ മൗനം മറയാക്കി
 ചെറു കൂട്ടിൽ നമ്മളിരുന്നു
 ഒരു വാക്കും മറു വാക്കും
 പറയാതെ കണ്ണു നിറഞ്ഞു
 ചെറു മാന്തളിർ നുള്ളിയ കാലം
 ഇന്നോർമ്മയിലുണരും നേരം
 വിരഹം വിതുമ്പി ഹൃദയം പിടഞ്ഞ് നീ
 തേങ്ങുകയായി കാതിൽ
 അറിയാതെ ഇഷ്ടമായി
 അന്നുമുതൽ ഒരു സ്നേഹ ചിത്രമായി
 മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
 എൻ്റെ എല്ലാമായീ
 

Audio Features

Song Details

Duration
04:30
Key
5
Tempo
168 BPM

Share

More Songs by Sujatha

Albums by Sujatha

Similar Songs