Parayathe - From "Rasputin"
Lyrics
പറയാതെ പറയാതെ എൻ മൗനം ഗാനമായ് പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായ് ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതേ നിലാവേ രാത്രിമലരായ് പോയ ഋതുവിൻ പാതയരികിൽ കാറ്റിലാടീ വിലോലം ഓർത്ത വരികൾ പറയാതെ പറയാതെ എൻ മൗനം ഗാനമായി പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായ് രാരരാര രാരരാര രാരരാര നിറയാതേതോ പുഴ പോലെ മാഞ്ഞൊരാ കാലമേ ഒരു മൂകരാവിലൂടെ താനേ മറന്നപോലെ ഈ വഴി വന്നൊരു തെന്നലേ മാഞ്ഞ നിനവിൻ മാഞ്ഞ നിനവിൻ ജാലകങ്ങൾ വീണ്ടും അതിലോലമായി നീ തലോടി ഞാനുണർന്നു ദാഹവിവശം സാഗരംപോൽ നിലാവിൽ പാടി നിന്നൂ പറയാതെ പറയാതെ എൻ മൗനം ഗാനമായ് പൊഴിയാതെ ഒഴിയാതെ എൻ ദാഹം മേഘമായ് ഓർമ്മയൊഴുകും കരയിലാരെ കാത്തു വെറുതേ നിലാവേ രാത്രിമലരായ് രാത്രിമലരായ്
Audio Features
Song Details
- Duration
- 04:34
- Tempo
- 102 BPM