Omal Kanmani - From "32 Am Adhyayam 23 Am Vakyam"

Lyrics

ഓമൽ കണ്മണി മഴമേഘം പോലെ നീ.
 കാണാതിന്നു ഞാൻ. മിഴിരണ്ടും മൂടിടാം
 മായാതിന്നു നിൻ. മഴവില്ലായ് മാറിടാം
 ഇന്നെന്നിൽ ചേരാനായ്.
 അകലെ നിന്നൊഴുകീടും പുഴപോൽ.
 പ്രിയസഖി നീ.
 ഓമൽ കണ്മണി മഴമേഘം പോലെ നീ.
 കാണാതിന്നു ഞാൻ. മിഴിരണ്ടും മൂടിടാം
 മായാതിന്നു നിൻ. മഴവില്ലായ് മാറിടാം
 കാണാദൂരത്ത് അകലുമ്പോൾ.
 തിരികെ വരുവാനീ വഴി നിന്നില്ലേ
 തീരാ മർമ്മരം ഉയരും നീ ഇരവിൽ
 ചിരിതൻ കൂടുമൊരുക്കീല്ലേ .
 മഞ്ഞുകൊണ്ട് മറയും നീ നേരമെന്റെ മനസ്സിൽ
 ജാലകകങ്ങളിലെ മായാവർണ്ണമായീ
 തീരാതെ പെയ്യാനായ് കൊതിയോടെ ഇനിയെന്നും വരുമോ
 നറുമഴ നീ...
 ഓമൽ കണ്മണി മഴമേഘം പോലെ നീ
 കാണാതിന്നു ഞാൻ മിഴിരണ്ടും മൂടിടാം
 മായാതിന്നു നിൻ മഴവില്ലായ് മാറിടാം
 താരാജാലം നിറയുന്നു മനസ്സിൽ
 മലരായ് പൂത്തുവിളങ്ങുന്നു.
 സ്നേഹച്ചെണ്ടുകൾ പൊഴിയാതെ കരുതും
 വഴികൾ കൂടെ നടന്നില്ലേ...
 കാത്തിരുന്നൊരിട നെഞ്ചിൻ കൂട്ടിനുള്ളിലിനിയെൻ
 നല്ല പാതിമലർ നീയിന്നെന്റെയല്ലയോ.
 ഈ ജന്മം സാർത്ഥകമായ്.
 അകതാരിൽ ഇനിയെന്നും നിറയും മമസഖി നീ
 ഓമൽ കണ്മണി മഴമേഘം പോലെ നീ.
 കാണാതിന്നു ഞാൻ. മിഴിരണ്ടും മൂടിടാം
 മായാതിന്നു നിൻ. മഴവില്ലായ് മാറിടാം
 ഇന്നെന്നിൽ ചേരാനായ്.
 അകലെ നിന്നൊഴുകീടും പുഴപോൽ.
 പ്രിയസഖി നീ.
 

Audio Features

Song Details

Duration
03:37
Key
2
Tempo
100 BPM

Share

More Songs by Sachin Warrier

Albums by Sachin Warrier

Similar Songs