Kanneeril

Lyrics

കണ്ണീരിൽ മുങ്ങിടല്ലേ നീ
 നൊന്തു നീറിടല്ലേ നീ
 എന്നിലൂറി വന്നൊരെൻ ജന്മപുണ്യമേ
 എന്തെന്തു നല്കുമിന്നു ഞാൻ
 വെന്ത പോയ ലോകമോ
 എൻ കിനാവിന്റെ തീരമോ നൊമ്പരങ്ങളോ
 ഉള്ളിൽ നാളമേ
 നീ നെഞ്ചിൽ താളമേ
 വളരും നീ എങ്ങനെ വിടരും നീ എങ്ങനെ
 പടവുകളേറി വാ കതിരൊളി ചൂടി വാ
 അടി പതറാതെ വാ തണലിടമായി വാ
 പടവുകളേറി വാ കതിരൊളി ചൂടി വാ
 അടി പതറാതെ വാ തണലിടമായി വാ
 മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ
 മിഴിപ്പൂക്കളാം
 മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ
 മിഴിപ്പൂക്കളാം
 ഭൂമിയേതോ കിനാവിൻ ആട്ടുതൊട്ടിൽ
 പ്രപഞ്ചം താരാട്ടും താളത്തിൽ ചാഞ്ചാടുന്നിതാ
 പാട്ടു പാടാൻ നിലവായ് ഉമ്മ വയ്ക്കാൻ
 മുകിൽപ്പൂ ചൂടിക്കാം സ്നേഹത്തിൻ തേരേകീടുവാൻ
 വാനമേ കാണില്ലേ ഇനിയെൻ പീലി
 മൂകമായ് മാറിൽ ഞാൻ ചേർക്കും പീലി
 കാലമേ ഏകണേ ഇനി ആയുർഭാഗൃം
 ലോകമേ നൽകണേ സ്നേഹാരാമം
 തളരാതെൻ ജീവനെ നിലകൊള്ളാനാവണെ
 പ്രതിബന്ധം മാറുമെ പതറാതെ പോരണെ
 പടവുകളേറി വാ കതിരൊളി ചൂടി വാ
 അടി പതറാതെ വാ തണലിടമായി വാ
 പടവുകളേറി വാ കതിരൊളി ചൂടി വാ
 അടി പതറാതെ വാ തണലിടമായി വാ
 മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ
 മിഴിപ്പൂക്കളാം
 പടവുകളേറി വാ
 

Audio Features

Song Details

Duration
04:18
Key
2
Tempo
140 BPM

Share

More Songs by Vrinda Shameek

Similar Songs