Kanno Nilakayal
Lyrics
കണ്ണോ നിലാ കായൽ കണിക്കൊന്നപ്പൂ ചേലാണെൻ്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ ♪ പണ്ടേ ഉള്ളിന്നുള്ളിൽ വന്നോള് കാണാതെ ഞാൻ കണ്ട പെണ്ണാണ് മിന്നാമിന്നിക്കൂട്ടം പോലെന്നിൽ ഓരോരോ സ്വപ്നങ്ങൾ പെയ്തോള് പലതാമിടങ്ങളിൽ പലതാം മുഖങ്ങളിൽ അവളെത്തിരഞ്ഞുപോയോരോ നാളിൽ വൈകാതെൻ കുയിലാളിന്നരികത്തായ് ചെന്നെത്തും ഞാൻ കണ്ണോ നിലാ കായൽ കണിക്കൊന്നപ്പൂ ചേലാണെൻ്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ ♪ എണ്ണാതേറെക്കാര്യം നെഞ്ചാകെ കാണുമ്പോൾ മിണ്ടാനായ് കാത്തൂ ഞാൻ എങ്ങാണോലഞ്ഞാലീ നിൻ കൂട് നീ പാടും പാട്ടിൻ്റെ പേരെന്ത് പ്രണയതുലാമഴ തനിയെ നനഞ്ഞിതാ വരവായ് പെണ്ണേ നിന്നേ കൊണ്ടേ പോരാൻ ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ കണ്ണോ നിലാ കായൽ കണിക്കൊന്നപ്പൂ ചേലാണെൻ്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ കാറ്റേ ഇളം കാറ്റേ ഞങ്ങളിന്നോളം തമ്മിൽ തമ്മിൽ തേടുന്നേ
Audio Features
Song Details
- Duration
- 03:42
- Key
- 7
- Tempo
- 80 BPM