Chenthengin
Lyrics
ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ ♪ കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ ♪ ഒരു കനവിൻ പൂന്തോണിയിൽ (ഓഹോ) ചുമലുരുമ്മി നീങ്ങുന്നു നാം മഴ നനഞ്ഞ മൂവന്തിയിൽ (ഓഹോ) മനസ്സ് കൂടയാക്കുന്നു നാം ഇന്നാരാരും മിണ്ടാതെ ഈ മോഹമൗനത്തിൻ തേനുമായ് നമ്മളലയുകയേ ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ ♪ ഒരു കുടന്നപ്പൂവേകി നീ (ഓഹോ) ചെറു ചിരിയിലെൻ വീഥിയിൽ (ഓഹോ) ഒരു മിഴിയിൽ എന്നോർമയെ ഹിമശലഭമാക്കുന്നു നീ വെൺപുലരിയിലോ എൻ ജനലരികേ പൊൻകണിമലരായ് മാറി നീ ചെമ്മുകിലണയേ ഇന്നിനി പിരിയേ നിന്നൊരു കുറി പിൻതിരിഞ്ഞിരുവരുമേ ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ ♪ നിളയൊഴുകും ഓളങ്ങളായ് (ഓഹോ) കഥ പറഞ്ഞ തീരങ്ങളിൽ (ഓഹോ) വെയിലു വന്നു നോല്ലോലയേ പുണരുമൊരു പാടങ്ങളിൽ നിൻ മുടിയിഴയിൽ വന്നൊളിച്ചിരിക്കാം എൻ നിനവൊരു കാറ്റു പോലിതാ നിൻ മൊഴികളിലോ പുഞ്ചിരിയതിലോ എൻ മനമിതു ഞാൻ മറന്നു നിറയുകയേ ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ ഒരു കനവിൻ പൂന്തോണിയിൽ (ഓഹോ) ചുമലുരുമ്മി നീങ്ങുന്നു നാം മഴ നനഞ്ഞ മൂവന്തിയിൽ (ഓഹോ) മനസ്സ് കൂടെയാക്കുന്നു നാം ഇന്നാരാരും മിണ്ടാതെ ഈ മോഹമൗനത്തിൻ തേനുമായ് നമ്മളലയുകയേ ചെന്തെങ്ങിൻ ചാരത്ത് തെങ്ങോളത്തുമ്പത്ത് ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ
Audio Features
Song Details
- Duration
- 04:07
- Tempo
- 125 BPM