Chilum Chilum (From "Aadupuliyattam")
Lyrics
ചിലും ചിലും ചില താളമായി മാർഗഴിപ്പൂം തെന്നലായി വിരൽ തൊടുന്നു നെഞ്ചിനെ ആരോ ആടി മാസ വർഷമായി ആദ്യ മോഹ രാഗമായി ആർദ്രമാം പുൽകിയോ ആരോ ചില്ലുപോൽ ചിന്തും ചോലയോ മെല്ലെ എൻ കാതിൽ ചൊല്ലിയോ കാട്ടു മല്ലി പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ ചിലും ചിലും ചിൽ താളമായി മാർഗഴിപ്പൂം തെന്നലായി വിരൽ തൊടുന്നു നെഞ്ചിനെ ആരോ ♪ ഓർമ്മതൻ വേനൽ മാഞ്ഞുവോ ആശതൻ മേഘം വന്നുവോ എങ്ങോ മഴപക്ഷി പാടുന്നുവോ എന്നിൽ മലർകാടു പൂക്കുന്നുവോ ഏതോ വസന്തം വഴിതെറ്റി വന്നെൻ ഉയിരിൽ ഇള തേൻ പൊഴിയേ കാട്ടുമല്ലി പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ കാർത്തികയ് വാനിൻ വെണ്ണിലാ ചേർത്തു നീ തൂകും പുഞ്ചിരി രാവിന്റെ ഉൾക്കാട് മായ്ക്കുന്നുവോ തൂവർണ സ്വപ്നങ്ങൾ നെയ്യുന്നുവോ മൗനാനുരാഗം മൊഴിയായി മാറി കരളിൻ ചിമിഴിൽ നിറയെ കാട്ടു മല്ലി പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലാമിങ്ങു വന്നുവോ ചിലും ചിലും ചിൽ താളമായി മാർഗഴിപ്പൂം തെന്നലായി വിരൽ തൊടുന്നു നെഞ്ചിനെ ആരോ ആടി മാസ വർഷമായി ആദ്യ മോഹ രാഗമായി ആർദ്രമായ് പുൽകിയോ ആരോ ചില്ലുപോൽ ചിന്തും ചോലയോ മെല്ലെ എൻ കാതിൽ ചൊല്ലിയോ കാട്ടു മല്ലി പൂവു കണ്ണു ചിമ്മിയോ മനം കൊതിക്കും കാലാമിങ്ങു വന്നുവോ
Audio Features
Song Details
- Duration
- 06:00
- Key
- 3
- Tempo
- 80 BPM