Minnaminni

Lyrics

മിന്നാമിന്നി രാരാരോ
 കണ്ണിൽ മിന്നി ആരാരോ
 നിന്നോടൊപ്പം എന്നെന്നും
 അക്കം പക്കം കൂടാല്ലോ
 ഉയരെ ഒരമ്പിളി മാമനുണ്ടേ
 കളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടേ
 മിന്നാമിന്നി രാരാരോ
 കണ്ണിൽ മിന്നി ആരാരോ
 നിന്നോടൊപ്പം എന്നെന്നും
 അക്കം പക്കം കൂടാല്ലോ
 ♪
 തുമ്പികുഞ്ഞല്ലേ, കൊഞ്ചും പ്രാവല്ലേ
 നെഞ്ചോടു ഞാൻ ചേർക്കുകില്ലേ
 കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ
 പിന്നാലെ നീ പോരുകില്ലേ
 കുന്നിൻമേലേ കുന്നിക്കുരു പെറുക്കാൻ
 ഒമേൽക്കൈയ്യാൽ കളിവീടൊന്നുണ്ടാക്കാം
 പ്രിയമോടെ നിന്നിൽ പൂനിലാവായ്
 പിരിയാതെ എന്നും കൂടെയുണ്ടേ
 മിന്നാമിന്നി രാരാരോ
 കണ്ണിൽ മിന്നി ആരാരോ
 ♪
 കുഞ്ഞിക്കൈനീട്ടി മുല്ലത്തൈപോലെ
 പൊന്നോമലേ നീ നിന്നുവെങ്കിൽ
 എന്തേ നിനക്കായ് നൽകീടും ഞാൻ
 നിന്നോർമ്മകൾ പൂ ചൂടുവാൻ
 കൈയ്യിൽ മെല്ലേ കുപ്പിവള നിറയ്ക്കാം
 വാനം മീതെ പട്ടങ്ങൾ പറത്താം
 കടലാസ്സു തോണിയേറിയേറി
 തുഴയാതെ ദൂരെ നമുക്കു പോകാം
 മിന്നാമിന്നി രാരാരോ
 കണ്ണിൽ മിന്നി ആരാരോ
 നിന്നോടൊപ്പം എന്നെന്നും
 അക്കം പക്കം കൂടാല്ലോ
 

Audio Features

Song Details

Duration
04:44
Key
5
Tempo
86 BPM

Share

More Songs by M. Jayachandran'

Similar Songs