Ee Kaattu

4 views

Lyrics

ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
 നീ എന്നുമെന്നും എന്റേത് മാത്രം
 ഉരുകുമെൻ നിശ്വാസമായ്
 ഉയിരിനെ പുൽകീടുമോ
 എൻ മൗനങ്ങൾ തേടും സംഗീതമേ
 ഈ കണ്ണുകളിൽ നീയാണു ലോകം ഈ കാതുകളിൽ നീയാണുരാഗം
 ഉരുകുമെൻ വിശ്വാസമായ്
 ഉയിരിനെ പുൽകീടുമോ
 എൻ മൗനങ്ങൾ തേടും സംഗീതമേ
 ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
 നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
 മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
 ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
 നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
 മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
 മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ തഴുകവേ
 ഇനി നീയുണ്ടെന്നും കൂടേ നിലവേകാൻ തിങ്കളേ
 ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായ്
 ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ്
 ഇവനിലായി ചേരുന്നു നീ
 മുറിവേഴാ കൈരേഖ പോൽ
 കൺ ചിമ്മാതെ കാക്കാം എന്നോമലേ
 ഈ നീലമിഴി ആഴങ്ങളിൽ ഞാൻ
 ഓ വീണലിഞ്ഞു പോകുന്നു താനേ
 പ്രണയത്തിൻ മഞ്ഞായ് പെയ്തു കൊതി തീരാതെന്നിൽ നീ
 മഴവില്ലായ് ഏദൻ സ്വപ്നം മനമാകെ എഴുതി നീ
 പുലരികളെന്നും എന്നുള്ളിൽ നീ തന്നതല്ലേ
 ചാരെ നീ വന്നണയേണം രാവിലൊന്നു മയങ്ങാൻ
 മൊഴികളാൽ എൻ വീഥിയിൽ നിഴലു പോൽ ചേരുന്നുവോ
 നീയില്ലാതെ വയ്യെൻ വാർതിങ്കളേ ഈ തെന്നലിനു നിൻ സ്നേഹഗന്ധം
 ഈ രാവുകളിൽ നിൻ ആർദ്രഭാവം ഉരുകുമെൻ നിശ്വാസമായ് ഉയിരിനെ പുൽകീടുമോ
 എൻ മൗനങ്ങൾ തേടും സംഗീതമേ
 ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
 നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
 മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
 ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയേ
 നെഞ്ചോന്നു പിടച്ചോ പറയൂ പതിയെ
 മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയേ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ
 

Audio Features

Song Details

Duration
05:28
Key
6
Tempo
126 BPM

Share

More Songs by Karthik

Albums by Karthik

Similar Songs