Aethu Kari Raavilum - From "Bangalore Days"

Lyrics

ഏതു കരിരാവിലും
 ഒരു ചെറു കസവിഴ തുന്നും കിരണമേ
 ഈ ഹൃദയ വാതിലിൻ
 പഴുതിലുമൊഴുകി വരൂ
 അരികിലേ, പുതുമന്ദാരമായി വിടരു നീ
 പുണരുവാൻ കൊതിതോന്നുന്നൊരീ പുലരിയിൽ
 അന്നെങ്ങോ നിൻ പൊൻപീലി മിന്നുന്നുവോ
 അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ
 ഉണർന്നു ഞാൻ
 ഏതു കരിരാവിലും
 ഒരു ചെറു കസവിഴ തുന്നും കിരണമേ
 ഈ ഹൃദയ വാതിലിൻ
 പഴുതിലുമൊഴുകി വരൂ
 ♪
 നീയാം, ആത്മാവിൻ സങ്കല്പ്പമിന്നിങ്ങനെ
 മിണ്ടാതെ മിണ്ടുന്നതെന്തോ
 ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ വന്നൂ
 തിരശ്ശീലമാറ്റും ഓർമ്മപോലവേ സഖീ
 ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
 അരികിലേ പുതുമന്ദാരമായി വിടരു നീ
 പുണരുവാൻ കൊതിതോന്നുന്നൊരീ പുലരിയിൽ
 ♪
 ഞാനാം, ഏകാന്തസംഗീതമിന്നങ്ങനെ
 മൺവീണ തേടുന്ന നേരം
 പാടാത്ത പാട്ടിൻറെ തേന്തുള്ളി നീ തന്നു
 തെളിനീല വാനിലേക താരമായ് സഖീ
 ഒരു രാവിൽ ദൂരെ നിന്നു നോക്കീ നീയെന്നേ
 ഓ, ഏത് കരിരാവിലും
 ഒരു ചെറു കസവിഴ തുന്നും കിരണമേ
 ഈ ഹൃദയ വാതിലിൻ
 പഴുതിലുമൊഴുകി വരൂ
 അരികിലേ, പുതുമന്ദാരമായി വിടരു നീ
 പുണരുവാൻ കൊതിതോന്നുന്നൊരീ പുലരിയിൽ
 അന്നെങ്ങോ നിൻ പൊൻപീലി മിന്നുന്നുവോ
 അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ
 ഉണർന്നു ഞാൻ
 

Audio Features

Song Details

Duration
05:25
Key
7
Tempo
120 BPM

Share

More Songs by Haricharan

Albums by Haricharan

Similar Songs