Theru There Ororo
Lyrics
തെരു തെരെ ഓരോരോ നിനവിലും വന്നു അനുദിനം മായാതേ എന്നേ തേടി മറവിതന് മഞ്ഞോലും ഇലകളില് പൂവില് പ്രണയമേ നീ തൊട്ടൂ തെന്നല്പോലെ മാഞ്ഞു പോയൊരാ നാളിന് നേര്ത്ത പുഞ്ചിരി വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി പാതയോരം വീണുപോകും ഓർമ്മതന് തൂവലെന് നെഞ്ചിനുള്ളില് പാറി വീണു പിന്നെയും ഈ വഴി മൂകമുരുകും ജീവശിലയില് ഗാനമൊഴുകി തെരു തെരെ ഓരോരോ നിനവിലും വന്നു അനുദിനം മായാതേ എന്നേ തേടി നീ അറിയാവാനം നിന് ഉയിരായി ചേരാന് ഞാന് അലയുന്ന മേഘം ഇന്നീ വഴിയെ കരയെഴാ കടലു നീ സുഖമെഴും മുറിവു നീ ചിതറിടാ ഇതളെഴും അനുരാഗ നിലാ പൂവേ ഹൃദയ മധുര ചഷകം ഓരോ നിമിഷം അതില് നിറയാന് നീയെന് എന്നില് വീണ്ടും വീണ്ടും പൊഴിയെ തെരു തെരെ ഓരോരോ നിനവിലും വന്നു അനുദിനം മായാതേ എന്നേ തേടി തെരു തെരെ ഓരോരോ നിനവിലും വന്നു അനുദിനം മായാതേ എന്നേ തേടി മറവി തന് മഞ്ഞോലും ഇലകളില് പൂവില് പ്രണയമേ നീ വന്നൂ തെന്നല് പോലെ മാഞ്ഞു പോയൊരാ നാളിന് നേര്ത്ത പുഞ്ചിരി വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി പാതയോരം വീണുപോകും ഓർമ്മതന് തൂവലെന് നെഞ്ചിനുള്ളില് പാറി വീണു പിന്നെയും ഈ വഴി മൂകമുരുകും ജീവശിലയില് ഗാനമൊഴുകി
Audio Features
Song Details
- Duration
- 04:00
- Key
- 7
- Tempo
- 82 BPM