Sooryane - From "Aadhi"
Lyrics
സൂര്യനെ മുകിലേ നീ മൂടിയോ അകലേ പാതിയിൽ ഇരവായ് നീ മാറിയോ പകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ ♪ ഓർമ്മകൾ ഞാൻ ചൂടവേ അതിനുള്ളു പൊള്ളുന്നതെന്തേ മൗനമേ നീയെന്നെ നിൻ മാറോടു ചേർക്കുന്നതെന്തേ നിലാനദി ഉറഞ്ഞുപോയ് ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ അരികെ കഴിയാതെ വിണ്ണിൻ അരികെ സൂര്യനെ മുകിലേ നീ മൂടിയോ അകലേ ♪ തെന്നലേ നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ തേൻ കുയിൽ താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ സ്വരം തരാൻ മറന്നുപോയ് ഇഴകൾ തളരും മണിവീണയെൻ അകമേ മണിവീണയെൻ അകമേ സൂര്യനെ മുകിലേ നീ മൂടിയോ അകലേ നിഴൽ മായുമീ വഴിയേ അലയുന്നു ഞാൻ തനിയേ
Audio Features
Song Details
- Duration
- 04:14
- Key
- 4
- Tempo
- 180 BPM