Maarikkoodinnullil

Lyrics

മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ
 കൺമണിയെ കാണാൻ വായോ
 നിൻ കൺ നിറയെ കാണാൻ വായോ
 പീലിക്കുന്നും കേറി, നീലക്കാടും താണ്ടി
 എന്നുയിരേ മുന്നിൽ വായൊ
 നിൻ പൂമധുരം ചുണ്ടിൽത്തായോ
 ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാൻ
 നറു മുത്തേ വാ വാ ഓ, ഓ, ഓ
 മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ
 കൺമണിയെ കാണാൻ വായോ
 നിൻ കൺ നിറയെ കാണാൻ വായോ
 ചിന്തൂര പൊട്ടിട്ട് ഒരു പൊൻവള കൈയ്യിലണിഞ്ഞ്
 ചില്ലോലും പൂമ്പട്ടും മെയ്യിൽ ചാർത്തി
 മൂവന്തികോലായിൽ നിറമുത്തു വിളക്കു കൊളുത്തി
 നിൻ നാമം മന്ത്രം പോൽ ഉള്ളിൽ ചൊല്ലി
 ഉണ്ണിക്കണ്ണന്നുണ്ണാനായ് വെണ്ണച്ചോറും വെച്ചൂ ഞാൻ
 ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ
 നെയ്യും പാലും പായസവും കദളിപ്പഴവും കരുതീ ഞാൻ
 ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ
 നാലും കൂട്ടിട്ടൊന്നു മുറുക്കാൻ ചെല്ലം തേടീ ഞാൻ
 ഉള്ളിന്നുള്ളം തുള്ളിത്തുള്ളിത്തൂവും മുൻപേ നീ വന്നേ പോ, വന്നേ പോ
 മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ
 കൺമണിയെ കാണാൻ വായോ
 നിൻ കൺ നിറയെ കാണാൻ വായോ
 ഹേയ്, തേക്കുമരകൊമ്പിൽ ചായും രാത്രി (ഓഹോ)
 നിൻ തോരാക്കണ്ണീരാറും കാലം വന്നേ (ഓഹൊഹോ)
 ഹേയ് കൊയ്ത്തും മെതിയും കൂടാറായി(എടീ പതിനെട്ടാം കതിരണിയേ)
 നിറ തപ്പും തുടിയും കേൾക്കാറായ്(എടീ പൂവാലൻ കുഴലൂത്)
 പത്തായപ്പുരയല്ലോ നിൻ പള്ളിയുറക്കിനൊരുക്കീ
 ചാഞ്ചാടും മഞ്ചത്തിൽ പൊൻവിരി നിർത്തീ
 രാമച്ചപ്പൂ വിശറി നിൻ മേനി തണുപ്പിനിണക്കി
 ഇനിയാലോലം താലോലം വീശിടാം ഞാൻ
 വിങ്ങിപ്പൊങ്ങും മോഹങ്ങൾ തീരെ തീരാ ദാഹങ്ങൾ
 ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ
 തമ്മിൽ തമ്മിൽ ചൊല്ലുമ്പോൾ എല്ലാമെല്ലാം നൽകുമ്പോൾ
 ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ, ഹൊയ്യാ
 പാഴ്ക്കളിയാക്കും നിന്നെക്കിക്കിളി കൂട്ടി കൊഞ്ചിക്കും
 മുത്തു പതിച്ചൊരു നെഞ്ചിൽ താനേ
 മുത്തമിടുമ്പോൾ ഞാൻ നാണത്തിൻ പൂ മൂടും
 മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ
 കൺമണിയെ കാണാൻ വായോ
 നിൻ കൺ നിറയെ കാണാൻ വായോ
 ഇള മാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാൻ
 നറു മുത്തേ വാ വാ ഓ, ഓ, ഓ
 മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ
 കൺമണിയെ കാണാൻ വായോ
 നിൻ കൺ നിറയെ കാണാൻ വായോ

Audio Features

Song Details

Duration
06:23
Key
7
Tempo
103 BPM

Share

More Songs by Ilaiyaraaja

Albums by Ilaiyaraaja

Similar Songs